25 April 2024, Thursday

Related news

April 23, 2024
April 15, 2024
April 7, 2024
April 5, 2024
April 4, 2024
April 3, 2024
March 28, 2024
March 21, 2024
March 21, 2024
March 20, 2024

കമ്പാര്‍ട്ട്മെന്റിനെ ഡെലിവറി റൂമാക്കി: ഓടുന്ന ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ യുവതിയ്ക്ക് സുഖപ്രസവം

Janayugom Webdesk
വിജയവാഡ
September 14, 2022 5:28 pm

ചൊവ്വാഴ്ച എക്‌സ്‌പ്രസ് ട്രെയിനിൽ വെച്ച് പ്രസവ വേദനയുണ്ടായ യുവതിയ്ക്ക് സഹായം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥി. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്‌സ്പ്രസിൽ ഇരുവരും യാത്ര ചെയ്യവേ ഗർഭിണിയായ സ്ത്രീക്ക് പ്രസവവേദന ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള കെ സ്വാതി റെഡ്ഡി എന്ന അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിനി ഗീതം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ജിംസ്) എംബിബിഎസ് പരിശീലനത്തിലാണ്. സ്വന്തം നാടായ ശ്രീകാകുളത്തേക്ക് ഭർത്താവിനൊപ്പം പോകുകയായിരുന്ന 28 കാരിയായ ഗർഭിണിയായ യുവതിയും അതേ കോച്ചിൽ കയറിയിരുന്നു.
പുലർച്ചെ മൂന്നരയോടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതെന്ന് സ്വാതി പറയുന്നു. പുലർച്ചെ 4:40 ന് ആരോ ഡോക്ടറെ വിളിക്കുന്നതായി തോന്നി. തുടര്‍ന്ന് എന്തെങ്കിലും സഹായം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇത്തരം കേസുകള്‍ മുമ്പ് കൈകാര്യം ചെയ്തിരുന്നില്ല എന്നതുകൊണ്ടുതന്നെ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നതായി സ്വാതി പറയുന്നു.
ഒടുവിൽ പുലർച്ചെ 5:35 ന് അന്നവാരത്തിന് സമീപം ട്രെയിൻ എത്തിയപ്പോഴാണ് പെൺകുഞ്ഞ് പിറന്നത്. നവജാതശിശുക്കളെ ചൂടുള്ള സാഹചര്യത്തിലാണ് സൂക്ഷിക്കേണ്ടതെന്നും എന്നാൽ അവർ സഞ്ചരിച്ചിരുന്ന കോച്ച് എയർകണ്ടീഷൻ ചെയ്തതാണെന്നും സ്വാതി പറഞ്ഞു. നവജാത ശിശുവിനെ ചൂടുള്ള കാലാവസ്ഥയിലാണ് കിടത്തേണ്ടിയിരുന്നത്. എന്നാല്‍ എസി കോച്ചായതിനാല്‍ തണുപ്പായിരുന്നു തുടര്‍ന്ന് യാത്രക്കാര്‍ അവരുടെ പുതപ്പുകള്‍ നല്‍കി സഹായിച്ചെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. നിരവധി യാത്രക്കാർ തന്നെ പ്രസവത്തിൽ സഹായിച്ചെന്നും കമ്പാർട്ടുമെന്റിനെ താൽക്കാലിക ഡെലിവറി റൂം ആക്കി മാറ്റിയെന്നും സ്വാതി പറഞ്ഞു.
വിജയവാഡയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ ട്രെയിനിന് സ്റ്റോപ്പില്ലാത്തതിനാൽ കുഞ്ഞ് ജനിച്ച് ഒന്നര മണിക്കൂറിന് ശേഷം മാത്രമേ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാകൂ. അനകപ്പള്ളി സ്റ്റേഷനിൽ എത്തിയപ്പോൾ അമ്മയെയും നവജാതശിശുവിനെയും ആംബുലൻസിൽ എൻടിആർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സ്വാതി അവരെ അനുഗമിച്ച് ആശുപത്രിയിലെത്തി ഇൻകുബേറ്ററിൽ കിടത്തിയ കുഞ്ഞിന്റെ മാസം തികയാതെയുള്ള പ്രസവത്തെക്കുറിച്ച് ഡോക്ടർമാരെ ധരിപ്പിച്ച ശേഷമാണ് സ്വാതി മടങ്ങിയത്. 

Eng­lish Sum­ma­ry: A young woman gives birth safe­ly in a mov­ing train under the guid­ance of a med­ical student

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.