8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024

കൊല്ലത്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

Janayugom Webdesk
കൊല്ലം
November 10, 2024 6:23 pm

കൊല്ലം അഴീക്കലിൽ ആൺ സുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അഴീക്കൽ സ്വദേശിനി ഷൈജ മോളാണ് ചികിത്സയിലിരിക്കെ മരിച്ചത്. യുവതിയെ തീകൊളുത്തിയതിനൊപ്പം യുവാവും സ്വയം തീകൊളുത്തുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. 4 വർഷമായി ഇവർ ഒന്നിച്ചാണ് താമസം. എന്നാൽ ഇന്നലെ രാത്രി ഷൈജ മോളുടെ വീട്ടിലെത്തിയ ഷിബു ഇവരുമായി വഴക്കിടുകയും കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. 

സംഭവ സമയം വീട്ടിലുണ്ടായിരുന്ന ഷൈജയുടെ മാതാപിതാക്കൾ നിലവിളിച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇതോടെ ഷിബു സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി. നാട്ടുകാർ ചേർന്നാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ഷിബു നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.