May 28, 2023 Sunday

Related news

May 28, 2023
April 26, 2023
April 17, 2023
March 31, 2023
March 2, 2023
February 26, 2023
January 28, 2023
January 13, 2023
November 20, 2022
October 6, 2022

പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

Janayugom Webdesk
ബംഗലൂരു
March 31, 2023 12:32 pm

ആണ്‍സുഹൃത്തിനൊപ്പം പാര്‍ക്കില്‍ ഇരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കര്‍ണാടകയിലെ കൊറമംഗലത്താണ് സംഭവം. കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു യുവതിയെ അവിടെയെത്തിയ അക്രമി സംഘം യുവാവിനെ ഭീഷണിപ്പെടുത്തി, യുവതിയെ വലിച്ചിഴച്ച് കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.

കാറില്‍ വച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു. ദോംലൂര്‍, ഇന്ദിരാനഗര്‍, അനേകല്‍, നൈസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലൂടെ രാത്രി മുഴുവന്‍ വാഹനം ഓടിച്ചാണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. യുവതിയെ പിറ്റേന്ന് രാവിലെ വീടിന് സമീപത്ത് പ്രതികള്‍ ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസില്‍ സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് അറിയിച്ചത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Summary;A young woman who was sit­ting with her friend in the park was kid­napped and gang-raped

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.