September 29, 2022 Thursday

Related news

September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 26, 2022
September 25, 2022
September 24, 2022
September 23, 2022
September 22, 2022
September 22, 2022

ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില്‍

Janayugom Webdesk
നെടുങ്കണ്ടം
April 30, 2020 6:50 pm

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ബാലന്‍ പിള്ളസിറ്റി റോഡ്‌വിള വീട്ടില്‍ നിജാസ് (26) എന്നയാളെ നെടുങ്കണ്ടം പൊലീസാണ് പിടികൂടിയത്. മുടിവെട്ടുവാന്‍ ആറ് മാസം മുമ്പ് ബാര്‍ബര്‍ ഷോപ്പില്‍ ചെന്നപ്പോഴാണ് പത്ത് വയസ്സുകാരിയ്ക്ക് പീഡനം നേരിട്ടത്.

എന്നാല്‍ പെണ്‍കുട്ടി ആ സമയത്ത് പീഡന വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മുടിവെട്ടിക്കാന്‍ കൊണ്ടുപോകുന്ന കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ആ ബാര്‍ബര്‍ ഷോപ്പില്‍ ഞാന്‍ വരുന്നില്ല അയാള്‍ ചീത്തയാണെന്ന് കുട്ടി അമ്മയോട് പറയുകയുണ്ടായി. തുടര്‍ന്ന് അമ്മ കുട്ടിയോട് വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഗ്രാമപഞ്ചായത്ത് അംഗത്തോട് വിവരങ്ങള്‍ പറയുകയും അദ്ദേഹം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂട്ടാറിലുള്ള ബന്ധുവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.