5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 4, 2024
September 28, 2024
September 27, 2024
September 25, 2024
September 24, 2024
September 18, 2024
September 18, 2024
September 18, 2024
September 18, 2024
September 17, 2024

മലയാലപ്പുഴയിൽ പ്രധാന അധ്യാപകയെ ക്ലാസിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍

Janayugom Webdesk
കോന്നി
August 16, 2024 9:54 pm

മലയാലപ്പുഴയിൽ പ്രധാന അധ്യാപകയെ ക്ലാസിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി വിഷ്ണു നായരെ കോടതി റിമാൻഡ് ചെയ്തു. മലയാലപ്പുഴ കോഴികുന്നം കെഎച്ച്എംഎൽപിഎസിലെ പ്രധാന അധ്യാപിക ​ഗീതാ രാജാണ് പരാതിക്കാരി. സംഭവത്തിൽ, പ്രദേശവാസിയായ വിഷ്ണു നായരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച വൈകീട്ട് 3.45‑നാണ് സംഭവം. സ്കൂളിൽ പി.ടി.എ യോ​ഗം കഴിഞ്ഞ ഉടനെ പ്രതി വിഷ്ണു നായർ ബഹളംവെച്ചുകൊണ്ട് വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ​ഗീതാ രാജ് പറഞ്ഞു. കഴിഞ്ഞ ജൂണിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് പോലീസിലും പഞ്ചായത്തിലും വനിതാ സെല്ലിലുമെല്ലാം പരാതി നൽകിയിരുന്നു.

യുവാവിന് എന്തോ പ്രശ്നമുള്ളതിനാൽ നടപടി സ്വീകരിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്. ബുധനാഴ്ച ഇയാൾ വീണ്ടും എത്തിയപ്പോൾ പോലീസിനെ വിളിച്ചുകാര്യം പറഞ്ഞു. അധ്യാപിക അടിയേറ്റ് വീണതോടെ കുട്ടികൾ ബഹളംവെച്ചു. പിന്നീട്, പോലീസ് സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോകുകയായിരുന്നു. മുമ്പ് പ്രതി ഇതേ സ്കൂളിൽ പഠിച്ചതായാണ് വർഷങ്ങൾക്ക് ശേഷം ജൂണിൽ വന്ന് ബഹളം വച്ചപ്പോഴാണ് ഇയാളെ പിന്നീട് കാണുന്നത്. അസഭ്യം പറച്ചിലും വധഭീഷണിയുമുണ്ടായി. കണ്ണിന് പരിക്കേറ്റ് ​ഗീതാ രാജ് പത്തനംതിട്ടയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ചികിത്സതേടിയിരുന്നു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.