ആട് ആന്റണിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു

ചാത്തന്നൂര്‍ : കുപ്രസിദ്ധ മോഷ്ടാവും പാരിപ്പള്ളി സ്റ്റേഷനിലെ മണിയന്‍പിള്ള എന്ന പൊലീസുകാരന്റെ ഘാതകനുമായ ആട് ആന്റണിയുടെ ഭാര്യയെ പാരിപ്പള്ളി എസ്ഐ രാജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ പഴത്തോട്ടത്തില്‍ ഇടയനാല്‍ ഹൗസില്‍ സൂസി (55) ആണ് പിടിയിലായത്. വര്‍ഷങ്ങളായി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാടകവീടുകളില്‍ ഒളിവിലായിരുന്നു ഇവര്‍.
ആട് ആന്റണിക്ക് അഭയം നല്‍കിയതിന് ഇവര്‍ക്കും മകള്‍ ശ്രീകലക്കുമെതിരെ കേസ് നിലവിലുണ്ടായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഷാഡോ എസ്.ഐ വിപിന്‍കുമാര്‍,സി.പി.ഒ മാരായ സീനു, മനു, അജുഫെര്ണാണ്ടസ്, സുധ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി. കൊലക്കേസിലും കവര്‍ച്ചക്കേസിലും ശിക്ഷിക്കപ്പെട്ട ആട് ആന്റണി ഇപ്പോള്‍ ജയിലിലാണ്.