ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31 വരെ അവസരം

Web Desk
Posted on December 13, 2017, 6:13 pm
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി മാര്‍ച്ച് 31 വരെ നീട്ടി.
ബാങ്ക്, പാന്‍ കാര്‍ഡ് വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി അനിശ്ചിതമായി നീട്ടിയിരുന്നു. കൂടാതെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2018 ഫെബ്രുവരി ആറ് ആക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച സുപ്രിം കോടതിയോട് കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ 2002 ഭേദഗതി നിയമപ്രകാരമാണ് ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത്. മുമ്പ് ഫോണ്‍, പാന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 ആക്കി നിര്‍ണ്ണയിച്ചിരുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇത് അനിശ്ചിതമായി നീട്ടുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ പുതിയ ഒരു തീയതി നിശ്ചയിക്കുന്നതുവരെ ബാങ്കുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി അനിശ്ചിതമായി നീട്ടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ തീയതിയുടെ പ്രഖ്യാപനം.
അതേസമയം ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറാണെന്നും ഇതില്‍ മാറ്റമുണ്ടാകില്ലെന്നും അറിയിച്ചിരുന്നു.
Pic Courtesy: Aadhar Card Number