Janayugom Online
aadhar

പെന്‍ഷന്‍ ഔദാര്യമല്ല; സുപ്രിം കോടതി

Web Desk

ന്യൂഡല്‍ഹി

Posted on March 22, 2018, 8:07 pm

സര്‍ക്കാരിന് വേണ്ടി കാലങ്ങളോളം പ്രവര്‍ത്തിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രിം കോടതി. പെന്‍ഷനുകള്‍ അവകാശമായിരിക്കെ ആധാര്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന് എന്തുയുക്തിയാണുള്ളതെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു.

പെന്‍ഷന്‍ സഹായധനമല്ലെന്നും അവകാശമാണെന്നും കോടതി വിമര്‍ശിച്ചു.
പ്രായാധിക്യവും സാങ്കേതിക ബുദ്ധിമുട്ടുകളും ആധാര്‍ — പെന്‍ഷന്‍ ബന്ധിപ്പിക്കുന്നതിന് തടസ്സമാകുന്നുവെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതേ കാരണങ്ങളാല്‍ ചിലര്‍ പെന്‍ഷന് വേണ്ടെന്ന് വയ്ക്കുന്നതായും കോടതി കണ്ടെത്തി.
പെന്‍ഷന്‍ വിതരണത്തിലെ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി പരാമര്‍ശം നടത്തിയത്.

ജസ്റ്റിസ് എ കെ സിക്രി, എ എം ഖാന്‍വികര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.