തീവ്രവാദി ആക്രമണങ്ങൾ, നക്സൽ ആക്രമണങ്ങൾ, മറ്റ് വർഗീയ കലാപങ്ങൾ എന്നിവയുടെ ഇരകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ഇനി ആധാർ നിർബന്ധം. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ധനസഹായം ലഭിക്കാൻ അർഹതയുള്ളവർ ആധാർ കാർഡ് നിർബന്ധമായും വാങ്ങിയിരിക്കണം. കാർഡ് ഇല്ലാത്തവർ അപേക്ഷ നൽകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
അസം, മേഘാലായ എന്നീ സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പുതിയ വിജ്ഞാപനം ബാധകമാണ്. ആധാർ ഇല്ലാത്ത ഗുണഭോക്താക്കൾ ആധാർകാർഡിനുള്ള അപേക്ഷയുടെ പകർപ്പിനൊപ്പം പാൻകാർഡ്, ബാങ്ക് പാസ്ബുക്ക്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പ് പദ്ധതിയുടെ കാർഡ്, കിസാൻ പാസ് ബുക്ക് എന്നീ രേഖകളിലൊന്ന് സമർപ്പിച്ചാൽ ആനുകൂല്യം ലഭ്യമാക്കുമെന്നും പുതിയ വിജ്ഞാപനത്തിൽ പറയുന്നു.
English summary: Aadhaar insists on providing assistance to victims of communal violence
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.