നേപ്പാളും ഭൂട്ടാനും സന്ദർശിക്കാൻ ഇനി ആധാർ മതി

Web Desk
Posted on January 20, 2019, 4:57 pm

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും സന്ദർശിക്കുന്നതിന് ഇനിമുതൽ ആധാർ മതിയാകും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാല്‍ 15 വയസില്‍ താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും മാത്രമാകും ഈ ഇളവ് ലഭിക്കുക.

ഇരു രാജ്യങ്ങളിലേക്കും നിര്‍ദ്ദിഷ്ട പ്രായപരിധിയിലുള്ളവര്‍ക്ക് യാത്രാരേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതാണെന്ന് ആഭ്യന്തരമന്ത്രാലം അറിയിച്ചു.

ആഭ്യന്തരമന്ത്രാലയും നിശ്ചയിച്ച പ്രായപരിധിക്ക് ഇല്ലാത്തവര്‍ ആധാര്‍ യാത്രാരേഖയായി ഉപയോഗിക്കാന്‍ പാടില്ലെന്നും അധികൃതർ അറിയിച്ചു.

പാസ്‌പോര്‍ട്ടോ തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഫോട്ടോ പതിപ്പിച്ച ഹെല്‍ത്ത്‌ കാര്‍ഡോ ഉണ്ടെങ്കില്‍ ഈ രണ്ടുരാജ്യത്തും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സന്ദര്‍ശനം നടത്താന്‍ നിലവില്‍ സാധിക്കും. വിസയെടുക്കേണ്ട ആവശ്യകതയില്ല.