August 7, 2022 Sunday

Related news

July 26, 2022
June 9, 2022
November 3, 2021
September 18, 2021
June 20, 2021
January 11, 2021
October 14, 2020
June 9, 2020
June 2, 2020
March 2, 2020

ആധാർ: പുനപരിശോധന ഹർജിയിൽ വിധി ഇന്ന്

Janayugom Webdesk
ന്യൂഡൽഹി:
January 11, 2021 8:15 am

ആധാറിന്റെ ഭരണഘടനാ സാധുതയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപരിശോധിക്കണമെന്നുള്ള ഹർജിയിൽ ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ എം എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ, ബി ആർ ഗവായി എന്നിവർ ഉൾപ്പെടുന്ന അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിശോധിച്ചത്. 2018 സെപ്റ്റംബർ 26 നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

ആധാർ ഭരണഘടനാ പരമായ സാധുത ഉള്ളതാണെന്ന് പ്രഖ്യാപിച്ച കോടതി എന്നാൽ ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്ഷനുകൾ, സ്കൂൾ പ്രവേശനം ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് നിർബന്ധമാക്കരുതെന്നും ഉത്തരവിട്ടിരുന്നു. ബയോമെട്രിക് വിവരങ്ങൾ ടെലികോം കമ്പനികൾക്കും മറ്റും നൽകുന്നതിന് അവസരമൊരുക്കിയിരുന്ന സെക്ഷൻ 57 നീക്കം ചെയ്തു. 4–1 എന്ന നിലയിൽ ഭൂരിപക്ഷ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നത്. വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആധാർ നിയമം ജനാധിപത്യ രീതിയിലല്ല പാർലമെന്റ് പാസാക്കിയതെന്നും ഭരണഘടനയോടുള്ള വഞ്ചനയാണെന്നും അതിനാൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ENGLISH SUMMARY: Aad­haar: Review Judg­ment on the peti­tion today

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.