Janayugom Online
pinarayi-vijayan-new

ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ബാധ്യത: മുഖ്യമന്ത്രി

Web Desk
Posted on January 05, 2018, 9:19 pm

തിരുവനന്തപുരം: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ആധാര്‍വിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനാണെന്ന് അവകശാപ്പെട്ടുള്ള ആധാര്‍ രാജ്യസുരക്ഷയ്ക്ക്തന്നെ ഭീഷണിയാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആധാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതു വരെയെങ്കിലും വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ യു.ഐ.ഡി.എ.ഐ ബാധ്യസ്ഥമാണ്. അതിനു വേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി പോസ്റ്റിലൂടെ വ്യക്തമാക്കി.