Web Desk

June 02, 2020, 4:49 pm

മുടി വെട്ടണോ… എങ്കിൽ ഇനി ആധാർ കാർഡ് നിർബന്ധം

Janayugom Online

ബാർബർ ഷോപ്പുകളിൽ മുടി വെട്ടുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കി തമിഴ്ന്നാട്. ബാർബർ ഷോപ്പുകളിൽ മുടി വെട്ടുന്നതിന് ഉപഭോക്താവിന്റെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ നിർബന്ധമാക്കി. ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളും തുറക്കുന്നതിന് മുന്നോടിയായി ഞായറഴ്ച അണുനശീകരണം നടത്തിയിരുന്നു. ബ്യൂട്ടി പാർലറുകളിൽ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശവുമുണ്ട്.

ജൂൺ 30 വരെ തമിഴ്നാട്ടിൽ ലോക് ഡൗൺ നീട്ടിയിരിക്കുകയാണ്.അതേ സമയം, പൊതുഗതാഗതത്തിനും റസ്റ്റ്റന്റുകൾക്കും കൂടുതൽ ഇളവുകൾ നൽകി. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളൊന്നാണ് തമിഴ്ന്നാട്.

ENGLISH SUMMARY: aad­har card is nec­es­sary for hair cutting

YOU MAY ALSO LIKE THIS VIDEO