ജനന, മരണ രജിസ്ട്രേഷനുകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിനു നല്കിയ മറുപടിയിലാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ജനന, മരണ രജിസ്ട്രേഷന് ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കും എന്ന് അറിയിച്ചിരുന്നു. ആധാര്‍ ഹാജരാക്കണോ വേണ്ടയോ എന്ന് അപേക്ഷകര്‍ക്കു തീരുമാനിക്കാം.
ആധാര്‍ നമ്പര്‍ ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കണം. രേഖപ്പെടുത്തിയാല്‍ തന്നെ ആദ്യ 8 അക്കങ്ങള്‍ കറുത്ത മഷി കൊണ്ട് മറച്ചിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
ENGLISH SUMMARY: AADHAR CARD IS NOT NECESSARY FOR BIRTH AND DEATH REGISTRATION
YOU MAYA ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.