മിശ്രവിവാഹത്തെ വലതുതീവ്ര ഹിന്ദു സംഘടനകൾ വ്യാഖ്യാനിക്കുന്ന ‘ലൗ ജിഹാദി‘ന്റെ പേരിൽ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ലൗജിഹാദിലുൾപ്പെടുന്നയാളുടെ ശവമടക്കം നടത്തുമെന്നായിരുന്നു ആദിത്യനാഥിന്റെ വാക്കുകളുടെ പൊരുൾ. നിർബന്ധിത മതപരിവർത്തനത്തിലുൾപ്പെടുന്ന ആളുകളെ അവരുടെ ‘രാം നാം സത്യ’യാത്രയ്ക്ക് അയക്കുമെന്ന് ആദിത്യനാഥ് പറഞ്ഞു. ഹൈന്ദവ ആചാരപ്രകാരം മൃതദേഹവും വഹിച്ചുള്ള യാത്രയിൽ ഉച്ചരിക്കുന്ന വാക്കുകളാണ് ‘രാം നാം സത്യ’. ‘വിവാഹത്തിന് മതപരിവർത്തനം ആവശ്യമില്ലെന്നാണ് അലഹബാദ് കോടതി പറയുന്നത്.
ഈ സര്‍ക്കാരും ലൗ ജിഹാദ് തടയുന്നതിനായി നടപടികൾ സ്വീകരിക്കും. ഇതിനായി നിയമനിർമ്മാണം നടത്തും. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് ഞങ്ങളുടെ സഹോദരിമാരുടെ അഭിമാനം വച്ചു കളിക്കുന്നവർക്ക് ഞാനിപ്പോൾ താക്കീത് നൽകുകയാണ്. മാർഗങ്ങൾ നിങ്ങൾ മാറ്റാൻ ശ്രമിച്ചില്ലെങ്കിൽ നിങ്ങളുടെ ‘രാം നാം സത്യ’ യാത്ര ആരംഭിക്കും’ എന്നായിരുന്നു യോഗിയുടെ വാക്കുകൾ. ലൗ ജിഹാദിലുള്പ്പെടുന്ന ആളുകളുടെ സ്വത്തുകൾ കണ്ടുകെട്ടുമെന്നും ചിത്രങ്ങൾ എല്ലായിടവും പതിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ മൂന്നിന് സംസ്ഥാനത്തെ രണ്ട് നിയമസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ഇതിന് മുന്നോടിയായുള്ള പ്രചരണ റാലിയിലാണ് ലൗ ജിഹാദ്, മിശ്ര വിവാഹം അടക്കമുള്ള വിഷയങ്ങൾ ആദിത്യനാഥ് ഉന്നയിച്ചത്. ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണം നടത്തുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും പ്രഖ്യാപനം നടത്തി. നിയമനിര്‍മ്മാണത്തെപ്പറ്റി കേന്ദ്രം ആലോചിക്കുന്നുണ്ട്. തങ്ങളുടെ സംസ്ഥാനവും ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മ്മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ഖട്ടര്‍ പറഞ്ഞു.
English summary; aadithyanadh statement
You may also like this video;