പൃഥിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നെത്തിയ ആള്‍ക്ക് കോവിഡ്, ആശങ്കയോടെ സിനിമാസംഘം

Web Desk
Posted on June 03, 2020, 9:33 pm

മലപ്പുറം: ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജുള്‍പ്പെടെയുള്ള സിനിമാസംഘത്തിനൊപ്പമെത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിന് ഭാഷാ സഹായിയായി പോയ വ്യക്തിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടും രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് സംഘത്തിന് മടങ്ങാനായിരുന്നില്ല. മാര്‍ച്ച് മാസത്തിലാണ് സംഘം ജോര്‍ദാനിലേക്ക് പോയത്. കഴിഞ്ഞമാസം 22ന് ഇവര്‍ കൊച്ചിയില്‍ തിരിച്ചെത്തി ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. പൃഥ്വി കഴിഞ്ഞ ദിവസവും കോവിഡ് പരിശോധന നടത്തിയിരുന്നു.

സിനിമാ ചിത്രീകരണത്തിനിടെ നിരവധി ബുദ്ധിമുട്ടുകള്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ അവര്‍ക്ക് ചിത്രീകരണം നിര്‍ത്തി വയ്ക്കേണ്ടി വന്നു. ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്ന ഒമാനി താരം ക്വാറന്റൈനിലായതും പ്രതിസന്ധിയുണ്ടാക്കി.

eng­lish sum­ma­ry: aadu jee­vitham team mem­ber con­firmed covid19

you also may like this video