ഇന്ദ്രജിത്തിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം പാലാ, ഈരാറ്റുപേട്ട പരിസരങ്ങളിലായി പൂര്‍ത്തിയായി. ശാന്തി ബാല ചന്ദ്രനാണ് ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ നായിക. അമിത് ചക്കാലക്കല്‍, അശ്വിന് കുമാര്‍, മനോജ് കെ ജയന്,മേഘ തോമസ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
കേരളത്തിന്റെ തനതു കായിക വിനോദമായ വടംവലിയുടെ പശ്ചാത്തലത്തില്‍ പ്രണയവും വൈകാരികതയും ഇഴപിന്നിയ പ്രമേയമാണ് ചിത്രത്തിന്റേത്. ആഹായുടെ തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയത്താണ്. രാഹുല്‍ ബാലചന്ദ്രന് ഛായാഗ്രഹണം. അന്‍വര്‍ അലിയും ജുബിത് നംറാടത്തും ചേര്‍ന്നു രചിച്ച ഗാനങ്ങള്‍ ഗായിക സയനോര ഫിലിപ്പ് സംഗീതം നല്കി. പശ്ചാത്തല സംഗീതം ഷിയാദ് കബീര്‍, ശ്യാമേഷാണ് ആഹായുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഏപ്രില്‍ മാസം ചിത്രം പ്രദര്‍ശനത്തിനെത്തും.
YOU MAY ALSO LIKE THIS VIDEO