14 November 2024, Thursday
KSFE Galaxy Chits Banner 2

ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 5, 2024 2:32 pm

ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക കൊണ്ടുവന്ന വ്യക്തിയാണ് രാമചന്ദ്രന്‍. ടെലിവിഷനും ഇന്റര്‍നെറ്റും വരുന്നതിന് മുന്‍പ് റേഡിയോയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു രാമചന്ദ്രന്‍. ‘വാര്‍ത്തള്‍ വായിക്കുന്നത് രാമചന്ദ്രന്‍’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കള്‍ക്ക് അദ്ദേഹം സുപരിചിതനായി. ഞായറാഴ്ചകളില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതുകവാര്‍ത്തകള്‍ക്ക് ശ്രോതാക്കള്‍ ഏറെയായിരുന്നു. വാര്‍ത്താ അവതരണത്തില്‍ അദ്ദേഹം കൊണ്ടുവന്ന പ്രത്യേക ശൈലി ശ്രോതാക്കളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.