കഴിഞ്ഞ ദിവസം നടന്ന ദില്ലി തെരഞ്ഞെടുപ്പിൽ വിജയിച്ച ആംആദ്മി പാർട്ടി എംഎൽഎ നരേഷ് യാദവിനും സംഘത്തിനും നേരെ ഉണ്ടായ വെടിവെയ്പിൽ ഒരാൾ അറസ്റ്റിൽ. ആം ആദ്മി പാർട്ടി പ്രവർത്തകൻ അശോക് മാൻ ആണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. അതേസമയം അക്രമികൾ ലക്ഷ്യം വെച്ചത് അശോക് മാനെ തന്നെയായിരുന്നുവെന്ന് ഡിസിപി ഇങ്കിത് പ്രതാപ് സിംഗ് വ്യക്തമാക്കി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും രാഷ്ട്രീയ കാരണങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കി. കിഷൻഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
കിഷൻഗഡിൽ ഇന്നലെ രാത്രി 11 മണിയോടയാണ് മെഹ്റോളി എംഎൽഎ നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിനു നേരെ വെടിവയ്പ്പ് ഉണ്ടായത്. വെടിവയ്പിൽ ഒരു പ്രവർത്തകൻ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റയാൾ ചികിത്സയിലാണ്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം എംഎൽഎ ക്ഷേത്രദർശനം കഴിഞ്ഞ് നിന്ന് മടങ്ങുമ്പോഴാണ് വെടിവയ്പ് ഉണ്ടായത്.
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് നരേഷ് യാദവിനും സംഘത്തിനും നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്ത്തകന് കൊല്ലപ്പെടുകയും ചെയ്തത്. സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണെന്നും ഒരു കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു. അക്രമികൾ നാല് തവണ വെടിയുതിർത്തതെന്നും പെട്ടെന്നായിരുന്നു വെടിവയ്പ്പുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Aam Aadmi Party leader was attacked, one arrest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.