April 1, 2023 Saturday

Related news

September 7, 2021
February 21, 2020
February 21, 2020
February 21, 2020
February 21, 2020
February 21, 2020
February 20, 2020
February 20, 2020
February 20, 2020
February 20, 2020

കണ്ടക്‌ടർ സീറ്റ് മാറ്റി നൽകി; ഭാഗ്യം കൊണ്ട് ജീവിതത്തിലേയ്ക്ക് തിരികയെത്തി ആൻ മേരീ

Janayugom Webdesk
കോലഞ്ചേരി
February 21, 2020 9:54 am

യാത്ര തുടങ്ങുന്നതിന്റെ തൊട്ടു മുൻപ് ജീവിതത്തിലേയ്ക്ക് സീറ്റുമാറിയ ഒരാളുണ്ടായിരുന്നു, കോയമ്പത്തൂരിൽ അപകടത്തിൽപ്പെട്ട കെ എസ് ആർ ടി സി ബസിൽ. കോലഞ്ചേരി തിരുവാണിയൂർ സ്വദേശിനി ആൻമേരി. ഡ്രൈവർ സീറ്റിനു തൊട്ടു പിന്നിലാണ് സീറ്റ് ബുക്ക് ചെയ്തതെങ്കിലും ഡ്രൈവർമാരിൽ ഒരാളായ ബൈജു ലേഡീസ് സീറ്റ് വേണോ എന്ന് ചോദിച്ചാണ് ഇടതു വശത്ത് മധ്യഭാഗത്തുള്ള മറ്റൊരു സീറ്റിലേയ്ക്ക് മാറ്റി ഇരുത്തിയത്ത്.അതുകൊണ്ടു മാത്രം ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നിരിക്കുകയാണ് ആൻമേരി. എന്നിരുന്നാലും അപകടത്തിന്റെ നടുക്കം ഇതുവരെ ആനിയെ വിട്ടുമാറിയിട്ടില്ല. അപകടത്തിന് ശേഷം ദുരന്തമുഖത്തു നിന്ന് മറ്റൊരു ബസിലാണ് ആൻ മടങ്ങിയത് ശബ്‌ദിക്കാൻ പോലുമാകത്ത വിധം അപകടം അവളെ ഉലച്ചു.

ഒരമ്മച്ചിയുടെ ശരീരം ആരോ വലിച്ചെറിഞ്ഞതുപോലെയാണ് ദേഹത്തുവന്നുവീണത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവന്ന ആ ശരീരം പിന്നീട്‌ ബസിന്റെ ജനൽച്ചില്ലു തകർത്ത്‌ പുറത്തേക്കുതെറിച്ചു- നടുക്കംമാറാതെ ആൻ പറഞ്ഞു. രക്ഷാപ്രവർത്തകരായെത്തിയവർ ആദ്യം എന്നെ കണ്ടില്ല. തകർന്ന്‌ ചില്ലുമുഴുവൻ പൊട്ടിച്ചു നീക്കിയശേഷമാണ്‌ അതിനിടയിലൂടെ എന്നെ അവർ പുറത്തെടുത്തത്‌. പിന്നാലെയെത്തിയ പത്തനംതിട്ടയിലേക്കു പോകുന്ന കെ.എസ്‌.ആർ.ടി.സി. ബസിലെ ജീവനക്കാരും യാത്രക്കാരും എന്നെ അടുത്തുള്ള ആശുപത്രിയിലാക്കാമെന്നു പറഞ്ഞു. അതോടെ കൂടെക്കയറി. അപ്പോൾ ചെറിയ തോതിൽ വിറയലോടെ സംസാരിക്കാൻ കഴിയുമായിരുന്നുവെങ്കിലും പിന്നീട്‌ ശ്വാസം മുട്ടിത്തുടങ്ങി. ആസമയത്ത്‌ എത്രയുംവേഗം വീട്ടിലെത്തണമെന്നും വീട്ടുകാരെക്കാണണമെന്നും തോന്നി.

തോളിനുപിന്നിൽ ചെറിയ പൊട്ടലുണ്ടന്നതല്ലാതെ ഗുരുതരമായ പരിക്കുകളൊന്നുമില്ല. മറ്റുള്ള യാത്രക്കാർ ദേഹത്തുവീണതുമൂലമുള്ള ചതവു മാത്രമാണുള്ളതെന്നും ഡോക്ടർമാർ പറഞ്ഞു.ബെംഗളൂരുവിലെ തുമകൂരുവിൽ ബി.ഡി.എസ്. വിദ്യാർഥിനിയാണ് ആൻ. ഹൗസ്‌ സർജൻസിക്കിടെ കിട്ടിയ അവധിക്ക്‌ നാട്ടിലേക്ക്‌ പോരുംവഴിയാണ്‌ അപകടം.

ENGLISH SUMMARY: Aan mer­ry rev­els about accident

YOU MAY ALSO LIKE THIS VIDEO

;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.