അയോധ്യയിൽ ഹനുമാന്റെ പ്രതിഷ്ഠയും വേണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആം ആദ്മി പാർട്ടി വക്താവും എംഎൽഎയുമായ സൗരഭ് ഭരത്വാജ്. ഹനുമാൻ ശ്രീരാമന് വളരെ പ്രിയപ്പെട്ടവനാണ്. എവിടെയെല്ലാം രാമനുണ്ടോ അവിടെയൊക്കെ ഹനുമാനുമുണ്ട്. മാത്രമല്ല, എല്ലാ രാമക്ഷേത്രങ്ങളിലും എല്ലായ്പ്പോഴും രാമൻ, ലക്ഷ്മൺ, സീത, ഹനുമാൻ എന്നിവരുൾപ്പെടുന്ന പ്രതിഷ്ഠകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹനുമാന്റെ സാഹസിക യാത്ര വർണിക്കുന്ന സുന്ദരകാണ്ഡത്തിന്റെ പാരായണം എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച തന്റെ മണ്ഡലത്തിൽ നടത്തുമെന്നും സൗരഭ് ഭരത്വാജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുന്നത് സംബന്ധിച്ച് ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയെ ബിജെപി പരിഹസിച്ചിരുന്നു.
English Summary; AAP MLA wants a Hanuman statue constructed at Ayodhya
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.