ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമുറപ്പിച്ച് എഎപി. നിലവിൽ 62സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. ഒരു ഘട്ടത്തിൽ 20 സീറ്റ് വരെ ലീഡ് നിലനിർത്തിയെങ്കിലും സീറ്റ് നേടാനായില്ല. നിലവിൽ 8 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി.
കോൺഗ്രസിനായി ഹാരൂൺ യൂസഫ് ആണ് ആദ്യഘട്ടത്തിൽ ലീഡ് ചെയ്തത്. 2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി സ്വന്തമാക്കിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. 1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് കോൺഗ്രസ് സ്ഥാനാർഥി. വികാസ്പുരിയിലെ സ്ഥാനാർഥി മുകേഷ് ശർമയാണ് തോൽവി സമ്മതിച്ച് ട്വീറ്റ് ചെയ്തത്.
”ഞാൻ തോൽവി സമ്മതിക്കുന്നു. എല്ലാ വോട്ടർമാരും കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു”വെന്ന് വോട്ടണ്ണൽ തുടങ്ങിയതിനു പിന്നാലെ മുകേഷ് ശർമ ട്വീറ്റ് ചെയ്തു. ഡൽഹിയുടെയും വികാസ്പുരിയുടെയും വികസനത്തിന് തുടർന്നും ശ്രമിക്കുമെന്നും ശർമ ട്വീറ്റ് ചെയ്തു. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ ആംആദ്മി പാർട്ടി ലീഡ് ചെയ്തതിനെ തുടർന്നാണ് മുകേഷ് ശർമയുടെ ട്വീറ്റ്. ആം ആദ്മി പാർട്ടിയുടെ മഹീന്ദർ യാദവിനും ബിജെപിയുടെ സഞ്ജയ് സിംഗിനുമെതിരെയാണ് മുകേഷ് ശർമ്മ മത്സരിച്ചത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.