19 April 2024, Friday

ഡല്‍ഹി മുൻസിപ്പല്‍ കോര്‍പ്പറേഷനില്‍ ആദ്യ ട്രാൻസ്ജൻഡര്‍ അംഗമായി ആംആദ്മിയുടെ ബോബി

Janayugom Webdesk
December 7, 2022 4:35 pm

ഇന്ന് ഡല്‍ഹി മുൻസിപ്പല്‍ കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ എംസിഡിക്ക് ആദ്യമായി ഒരു ട്രാൻസ്ജെൻഡര്‍ അംഗത്തെയും ലഭിച്ചിരിക്കുകയാണ്. സുല്‍ത്താൻപുരി എ വാര്‍ഡില്‍ ആംആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബോബി ആണ് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ്ജെൻഡര്‍ അംഗം. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വരുണ ധാക്കയെ 6714 വോട്ടുകള്‍ക്കാണ് ബോബി പരാജയപ്പെടുത്തിയത്. തനിക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ചവര്‍ക്ക് ഈ വിജയം സമ്മാനിക്കുന്നതായി ബോബി പ്രതികരിച്ചു. “എല്ലാവര്‍ക്കും നന്ദി. ഇനിയെന്റെ പ്രദേശത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കണം.” ബോബി കൂട്ടിച്ചേര്‍ത്തു. സുല്‍ത്താൻപുരിയിലെ പരിചിത മുഖമായ ബോബി 2017ലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 

കുട്ടികളുടെയും സ്ത്രീകളുടെയും അംഗപരിമിതരുടെയും വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തക കൂടിയാണ് ബോബി. 2011ലെ അന്നാ ഹസാരെ മുന്നേറ്റ കാലം മുതല്‍ ബോബി ആം ആദ്മി പാര്‍ട്ടിക്കൊപ്പമുണ്ട്.

Eng­lish Sum­mery: AAP’s Bobi Is First Trans­gen­der Mem­ber Of Del­hi Civic Body
You May also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.