Web Desk

കോഴിക്കോട്

November 05, 2020, 6:33 pm

ചെക്യാട് പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാക്കി

Janayugom Online

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ചെക്യാട് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ഇതിന്റെ പ്രഖ്യാപനം ആരോഗ്യമന്ത്രി കെ കെ ശൈലജ ഓൺ ലൈൻ വഴി നടത്തി. ഇ കെ വിജയൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. മൂന്ന് ഡോക്ടർമാർ, നഴ്‌സ്, ലാബ് സൗകര്യം 9 മുതൽ ആറ് മണിവരെ ഒ പി എന്നീ സൗകര്യങ്ങൾ ലഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ്, വൈസ് പ്രസിഡന്റ് സി എച്ച് സഫിയ, ആരോഗ്യ വകുപ്പ് സെക്രട്ടരി ഡോ രാജൻഖോമ്പ്ര, ഡോ. ആർ എൽ സരിത, മഹമൂദ് എടവലത്ത്, അഹമ്മദ് കുറുവയിൽ, നസീമ കൊട്ടാരം, എ ആമിന, വി പി റീമ, സി കെ ജമീല എന്നിവർ പ്രസംഗിച്ചു. എം എൽ എഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബ്ലോക്ക് നിർമ്മിച്ചിട്ടുണ്ട്.