11 September 2024, Wednesday
KSFE Galaxy Chits Banner 2

അടിവയര്‍ വേദന, രോഗിയുടെ വയറ്റില്‍ നിന്ന് അര കിലോയുള്ള കല്ല് നീക്കം ചെയ്തു

Janayugom Webdesk
അടൂർ
November 27, 2023 6:47 pm

ശസ്ത്രക്രിയയിലൂടെ അര കിലോയോളം ഭാരം വരുന്ന കല്ല് മൂത്രസഞ്ചിയിൽ നിന്നും നീക്കം ചെയ്തു. ഓച്ചിറ സ്വദേശി അബ്ദുൽ റഹ്മാൻ കുഞ്ഞ് എന്ന 65 കാരന്റെ മൂത്ര സഞ്ചിയിൽ നിന്നാണ് 15 സെന്റീമീറ്റ‍ര്‍ വലിപ്പമുള്ള രണ്ട് കല്ലുകൾ ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ലൈഫ് ലൈൻ ആശുപത്രിയിലെ യൂറോളജി വിഭാഗം നീക്കം ചെയ്തത്. 

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിപ്പമുള്ള മൂത്ര സഞ്ചിയിലെ കല്ലുകളിൽ ഒന്നാണ് ഇതെന്നാണ് കരുതുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇടവിട്ട് മൂത്രത്തിൽ പഴുപ്പ്, രക്തമയം, അടിവയറിൽ നിരന്തര വേദന തുടങ്ങിയ പ്രശ്നങ്ങളായിരുന്നു രോഗിക്കുണ്ടായിരുന്നത് അലട്ടിയത്. പത്തിലേറെ വർഷങ്ങളായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ച്ച മുൻപ് യൂറോളജി വിഭാഗം തലവൻ ഡോ. ദീപു ബാബുവിനെ കാണാനെത്തിയതും സ്കാനിങ്ങിലൂടെ കല്ല് കണ്ടെത്തിയതും. 

Eng­lish Summary:Abdominal pain, half a kg stone was removed from the patien­t’s stomach
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.