Janayugom Online
Mohammed Saleem- Janayugom

തട്ടിക്കൊണ്ടുപോയ കോണ്‍സ്റ്റബിളിന്‍റെ മൃതദേഹം കുല്‍ഗാമില്‍നിന്ന് കണ്ടെത്തി

Web Desk
Posted on July 21, 2018, 7:41 pm
കൊല്ലപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് സലീം

ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് സലീമിന്‍റെ മൃതദേഹം ബുള്ളറ്റ് കയറ്റിയ നിലയില്‍ കണ്ടെത്തി. തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ രാത്രിയാണ് സലീമിനെ തട്ടിക്കൊണ്ടുപോയത്. കതുവയില്‍ പരിശീലനത്തിലായിരുന്ന സലീം ഇപ്പോള്‍ അവധിയിലാണ്. ജമ്മു- കശ്മീരില്‍ നിന്ന് ഇത് മൂന്നാമത്തെ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്.

പൊലീസ് ഉദ്യോഗസ്ഥനായ ജാവിദ് അഹമ്മദ് ദാറയെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ ഇൗ മാസം ആദ്യം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്‍റെ മൃതദേഹം പിന്നീട് കുല്‍ഗാമില്‍ നിന്ന് കണ്ടെത്തി. ദാറിനെ നാല് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി അജ്ഞാതമായൊരു സ്ഥലത്ത് തടങ്കലില്‍ വയ്ക്കുകയായിരുന്നു.

ജൂണ്‍ മാസം, ഔറംഗസേബ് എന്ന ജവാനെ തീവ്രവാദികള്‍ പുല്‍വാമയില്‍നിന്ന് തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇൗദ് പെരുന്നാള്‍ ആഘോഷിക്കാന്‍ വീട്ടിലേക്ക് പോകവെയാണ് സംഭവം നടന്നത്.