11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 5, 2024
August 23, 2024
February 8, 2024
November 29, 2023
October 17, 2023
August 25, 2023
April 9, 2023
March 8, 2023
October 26, 2022
October 23, 2022

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകല്‍; പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം

സ്വന്തം ലേഖകന്‍
കൊല്ലം
November 29, 2023 11:17 pm

ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്താന്‍ പൊലീസിന്റെ ശ്രമം. ഓട്ടോറിക്ഷയില്‍ ആശ്രാമം മൈതാനിയില്‍ കുട്ടിയെ എത്തിച്ച് മടങ്ങിയ സ്ത്രീയെ കണ്ടെത്താനും ഊര്‍ജിതശ്രമം നടക്കുന്നുണ്ട്.
ആശ്രാമത്തിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുന്നു. ഓട്ടോറിക്ഷ മടക്കി അയച്ചശേഷം മൈതാനത്തിനിരികിലെ സിമന്റ് ബെഞ്ചിലൊന്നില്‍ കുട്ടിയെ ഇരുത്തി സ്ത്രീ അപ്രത്യക്ഷയാവുകയായിരുന്നു. അവിടെ തയ്യാറാക്കി നിര്‍ത്തിയിരുന്ന വാഹനത്തില്‍ ഇവര്‍ രക്ഷപ്പെടാനാണ് സാധ്യതയെന്നാണ് കരുതുന്നത്. ഈ വാഹനം കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങളെ ആശ്രയിക്കുന്നത്. സമീപത്ത് നീല നിറത്തിലുള്ള ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നതായി ചിലര്‍ വിവരം നല്‍കിയിട്ടുണ്ട്.

പാരിപ്പള്ളിക്ക് സമീപത്തെ കടയില്‍ നിന്ന് പ്രതിയെന്ന് കരുതപ്പെടുന്ന യുവതി കുട്ടിയുടെ വീട്ടിലേയ്ക്ക് വിളിച്ചത് കടയുടമയായ സ്ത്രീയുടെ ഫോണില്‍ നിന്നാണെന്ന് ഉറപ്പാക്കി. മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ട് തവണ ഫോണ്‍കോള്‍ എത്തിയതില്‍ ഒരു കോളിന്റെ കാര്യത്തില്‍ വ്യക്തതയില്ല. ആദ്യം അഞ്ച് ലക്ഷവും പിന്നീട് 10 ലക്ഷവും ആവശ്യപ്പെട്ടായിരുന്നു വിളി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍, വ്യക്തിവിരോധത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചുള്ള പകപോക്കല്‍, പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്താനായി തീവ്രവാദ ഗ്രൂപ്പുകള്‍ ആസൂത്രണം ചെയ്ത ഓപ്പറേഷന്‍ തുടങ്ങി വിവിധ വശങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്. കുട്ടിയുടെ കുടുംബത്തോട് വ്യക്തിവൈരാഗ്യമുള്ളവരുടെ ആസൂത്രണം സംഭവത്തിന് പിന്നിലുണ്ടോയെന്നും സംശയിക്കുന്നു.

തട്ടിക്കൊണ്ടുപോയ വാഹനത്തിലെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ നമ്പറിലുള്ള വാഹനം മലപ്പുറത്താണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ച് നല്‍കിയവരെ കണ്ടെത്തിയാല്‍ പ്രതികളിലേക്ക് എത്തിപ്പെടാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍. വാഹനം തിരിച്ചറിയാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ നമ്പര്‍ KL-04-AF-3239 ആണ്. ഈ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കി നല്‍കിയവര്‍ വിവരം അറിയിക്കണമെന്നാണ് പൊലീസിന്റെ അഭ്യര്‍ത്ഥന. ഇതിനായി 9497980211 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

Eng­lish Summary:Abduction of six-year-old girl; Efforts are on to find the culprits

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.