September 26, 2022 Monday

Related news

June 25, 2022
June 25, 2022
June 23, 2022
June 23, 2022
December 22, 2021
July 8, 2021
July 8, 2021
January 28, 2021
January 28, 2021
January 27, 2021

അഭയ കേസ്; സിസ്റ്റർ സെഫിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

Janayugom Webdesk
January 28, 2021 2:55 pm

സിസ്റ്റർ അഭയ കേസിൽ സിസ്റ്റർ സെഫിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം നൽകാനാവശ്യപ്പെട്ടുള്ള ഹർജിയും സെഫി ഉടൻ നൽകും. അഭയകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിബിഐ കോടതി വിധിക്കെതിരെ ഇന്നലെയാണ് സിസ്റ്റർ സെഫി അപ്പീൽ സമർപ്പിച്ചത്. 

ഫാദർ തോമസ് എം കോട്ടൂരിന് പിന്നാലെയാണ് സെഫിയും കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നും കീഴ്ക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം. 

28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ, കേസിൻറെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്നാണ് ഹർജിയിൽ പ്രതികൾ ആരോപിക്കുന്നത്.
eng­lish sum­ma­ry ; Abhaya case; Sis­ter Sef­fi’s appeal was accept­ed by the High Court on file
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.