ഖൽബില് തേനൊഴുകണ കോയിക്കോട്… കടലമ്മ മുത്തണ കര കോയിക്കോട്.….എന്ന ഒരു പാട്ട് കൊണ്ടു തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഗായികയാണ് അഭയ ഹിരണ്മയി. ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിൽ താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയയില്‍ സജീവമായ അഭയ പങ്കു വെയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം തന്നെ വിമര്‍ശനങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്.
വളരെ മോശമാണ് നിങ്ങളുടെ വസ്ത്രധാരണം എന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ല. അത് സ്വകാര്യമായിത്തന്നെ വെക്കാനാണ് തനിക്കിഷ്ടമെന്നും അഭയ പറഞ്ഞു. ബ്ലാക്ക് ആന്‍ഡ് വൈറ്റിനോടുള്ള പ്രണയത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ചിത്രവുമായാണ് അഭയ എത്തിയിട്ടുള്ളത്. വിമർശനങ്ങൾക്ക് പിന്നാലെ ചിത്രത്തിന് കീഴിൽ മാസ് എന്ന കമന്റുമായി ഗോപി സുന്ദറും എത്തിയിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.