അരവിന്ദ് ലേഖ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘അഭി’ കർണാടകയിലെ കലബുറഗി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്തു. മാനസിക രോഗം പിടിപെട്ട ഒരു യുവാവ് തന്റെ ഇച്ഛാശക്തി കൊണ്ട് അതിനെ തരണം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഴിഞ്ഞ വർഷം സെപ്തംബറിൽ യു ട്യൂബിലൂടെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നവാഗത സംവിധായകരുടെ ചിത്രങ്ങൾ അന്താരാഷ്ട്ര പ്രേക്ഷകരുടെ ശ്രദ്ധയിൽ കൊണ്ടുവരുക എന്ന ലക്ഷ്യമാണ് തെക്കൻ കർണാടകയിലെ ചലച്ചിത്ര മേളയായ കലബുറഗിയ്ക്കുള്ളത് സംവിധാനത്തിനു പുറമെ അഭിയുടെ ഛായാഗ്ര ഹണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് അരവിന്ദ് തന്നെയാണ്.
അഭിയുടെ റോളിൽ എത്തുന്നത് ജിതിൻ തോമസാണ്. ‘ദൂരെ മായാതെ’ എന്ന താരാട്ട് പാട്ടാണ് അഭിയിലെ പ്രധാന ആകർഷണം. അശ്വിൻ പി എസ് ആണ് സംഗീത സംവിധായകൻ. ഹരിപ്രസാദാണ് ആലപിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും അശ്വിൻ തന്നെയാണ് നിർവഹിച്ചിട്ടുള്ളത്. കൊല്ലം സ്വദേശിയായ അശ്വിൻ ‘രൗദ്രം’, ‘മീനാക്ഷി ’ എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ‘മാൻ ഹോളി‘ന്റെ നിശ്ചല ഛായാഗ്രാഹകനുമാണ്.
‘Abhi’ Kalaburagi short film festival
YOU MAY ALSO LIKE THIS VIDEO