Web Desk

January 09, 2020, 2:36 pm

അഭിബസ്.കോം ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യമൊരുക്കുന്നു

Janayugom Online

എറണാകുളം: ബസ് ടിക്കറ്റിങ് രംഗത്ത് ഇന്ത്യയില്‍ വേഗത്തില്‍ വളരുന്ന ഓണ്‍ലൈന്‍ വിപണിയായ അഭിബസ്.കോം ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് സേവനവും ആരംഭിക്കുന്നു. അഭിബസ്.കോമില്‍ ഉപഭോക്താക്കള്‍ക്ക് ഇനി തടസമില്ലാതെ തീവണ്ടികളെ കുറിച്ചുള്ള വിവരങ്ങളും ടിക്കറ്റ് ബുക്കിങ്, കാന്‍സലേഷന്‍, മാറ്റിവയ്ക്കല്‍, പിഎന്‍ആര്‍ പരിശോധന തുടങ്ങിയ സേവനങ്ങളെല്ലാം ലഭ്യമാകും. ഏതു ക്ലാസിലും ഈ സേവനങ്ങള്‍ ലഭ്യമാണ്. ഐആര്‍സിടിസിയുമായി സഹകരിച്ചാണ് അഭിബസ്.കോം ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

പ്ലാറ്റ്‌ഫോം ലൊക്കേറ്റര്‍, കോച്ച് പൊസിഷന്‍ തുടങ്ങിയ സേവനങ്ങളും അഭിബസില്‍ ലഭിക്കും. സമയം നഷ്ടപ്പെടുത്താതെ കൃത്യമായി കോച്ചും പ്ലാറ്റ്‌ഫോമും കണ്ടെത്താന്‍ ഇത് സഹായിക്കും. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയിലും കാര്യക്ഷമമായും ചെലവു കുറച്ചും യാത്രകള്‍ പ്ലാന്‍ ചെയ്യാനുള്ള നൂതനമായ സേവനങ്ങളാണ് അഭിബസ് ഒരുക്കുന്നതെന്നും അഭിബസില്‍ പ്രതിമാസം എത്തുന്ന 50 ലക്ഷം സന്ദര്‍ശകര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം മാത്രമല്ല ആവശ്യമായ വിവരങ്ങള്‍ നല്‍കി പ്രശ്‌നങ്ങളില്ലാത്ത യാത്രാ സൗകര്യം ഒരുക്കുക കൂടിയാണ് ലക്ഷ്യമെന്നും അഭിബസ്.കോം സിഇഒ സുധാകര്‍ റെഡ്ഡി പറഞ്ഞു. അഭിബസ് ഉപഭോക്താവിന്റെ ഉപയോഗ അനുഭവം വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധിക്കുന്നു. ഉല്‍സവ കാലം, വെക്കേഷന്‍ തുടങ്ങിയ വേളകളില്‍ ഐആര്‍സിടിസിയില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാനും അഭിബസ് ഉപഭോക്താക്കള്‍ക്ക് സാധിക്കും.

Eng­lish sum­ma­ry: Abhibus.com going to start train tick­et book­ing in online

YOU MAY ALSO LIKE THIS VIDEO