അഭിമന്യു വധക്കേസിലെ പ്രധാന പ്രതി കീഴടങ്ങി

Web Desk

കൊച്ചി

Posted on June 18, 2020, 12:17 pm

അഭിമന്യു വധകേസിലെ മുഖ്യപ്രതി കീഴടങ്ങി. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിലെ പത്താം പ്രതിയും ക്യംപസ് ഫ്രണ്ട് നേതാവുമായ സഹൽ കീഴടങ്ങിയത്. 2018 ജൂലൈ രണ്ടിന് അർധരാത്രിയിൽ മഹാരാജാസ് കോളേജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മഹാരാജാസിലെ വിദ്യാർഥിയും ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡൻറുമായ മുഹമ്മദ് ഉൾപ്പടെയുള്ള മുഖ്യ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അഭിമന്യുവിന് ഒപ്പമുണ്ടായിരുന്നസുഹൃത്ത് അര്‍ജുനും കുത്തേറ്റിരുന്നു. അർജുനെ കുത്തിയത് ഷഹീമാണ് എന്നാണ് കുറ്റപത്രം. എന്നാൽ അഭിമന്യുവിനെ കുത്തിയ സഹൽ ഒളിവിൽ പോവുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മൂന്നുപേരെ അന്ന് കസ്റ്റഡിയിൽ എടുത്തു. കോളേജിലെ ചുമരെഴുത്തിനെ ചൊല്ലിയുള്ള തർക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. വയറിന് കുത്തേറ്റ അഭിമന്യുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ENGLISH SUMMARY:abhimanyu mur­der case main accused sur­ren­dered