Janayugom Online
abhimanyu -muhammad (sdpi)

അഭിമന്യു വധം: ഒരാൾകൂടി പിടിയിൽ

Web Desk
Posted on July 09, 2018, 10:28 pm

എറണാകുളം മഹാരാജാസിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസ് ആണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ ഏഴു പേർ അറസ്റ്റിലായി.

മഹാരാജാസിൽ കൊലപാതകം സംഘടിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിൽ അന്തസ്സിനു മുഖ്യ പങ്കുണ്ടെന്ന് പൊലീസ്  പറഞ്ഞു. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ജൂലൈ 1 നു അർധരാത്രിയിലാണ് എസ്  ഡി പി ഐ- പോപ്പുലർ ഫ്രണ്ട്  സംഘം കോളേജിലെത്തി വധിച്ചത്. ഒപ്പമുണ്ടായിരുന്ന അർജുനും കുത്തേറ്റു.

കേസിൽ ആകെ 15 പരാതികളുണ്ട്. ഒന്നാം പ്രതിയും മഹാരാജാസ് മൂന്നാം വര്ഷ അറബിക് വിദ്യാർത്ഥിയുമായ മുഹമ്മദിനെ പോലീസ് തിരയുകയാണ്. മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി.