അഭിനന്ദന്‍ വര്‍ത്തമാന് വീര ചക്ര നല്‍കിയേക്കും

Web Desk
Posted on August 08, 2019, 11:56 am

ന്യൂഡല്‍ഹി: ബാലകോട്ട് വ്യോമാക്രമണത്തിനു ശേഷം പാകിസ്ഥാന്‍റെ എഫ്- 16 യുദ്ധവിമാനം വെടിവെച്ചിട്ട  ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് ഉയര്‍ന്ന സൈനിക ബഹുമതിയായ വീര ചക്ര നല്‍കിയേക്കും. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബഹുമതിയാണ് വീര ചക്ര. പരം വീര്‍ ചക്ര, മഹാ വീര്‍ ചക്ര എന്നിവയാണ് മറ്റുള്ള ധീരതാ ബഹുമതികള്‍.

വീര്‍ ചക്ര പുരസ്‌കാരത്തിന് അഭിനന്ദന്‍ വാര്‍ത്തമനെ വ്യോമസേന നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് വായൂസേനാ മെഡലുകള്‍ നല്‍കാനും സാധ്യതയുണ്ട്.

യുദ്ധ സാഹചര്യത്തില്‍ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് വീര ചക്ര കര, നാവിക, വ്യോമ സേനകളിലെ സൈനികര്‍ക്ക് സമ്മാനിക്കുന്നത്. പാകിസ്ഥാന്‍റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക് പിടിയിലായ അഭിനന്ദന്‍ വര്‍ത്തമാനെ 2019 മാര്‍ച്ച് ഒന്നാം തിയ്യതിയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് തിരികെ കൈമാറിയത്.

You May Also Like This: