September 29, 2022 Thursday

ഗർഭഛിദ്ര ഭേദഗതി ബിൽ പാസാക്കി

Janayugom Webdesk
ന്യൂഡൽഹി
March 19, 2021 8:38 pm

ഗർഭഛിദ്ര ഭേദഗതി ബിൽ പാസാക്കി. നിയമപരമായ ഗർഭഛിദ്രത്തിനുള്ള സമയപരിധി 20ൽ നിന്ന് 24 ആഴ്ചയായി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്ന ഗർഭഛിദ്ര ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 1971ലെ നിയമമാണു ഭേദഗതി ചെയ്തത്. ജനുവരിയിൽ ഭേദഗതിക്കു കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.

നിയമപ്രകാരം 20 ആഴ്ച വരെയുള്ള ഗർഭം ഇല്ലാതാക്കുന്നതിന് ഒരു ഡോക്ടറുടെയും 20– 24 ആഴ്ച വരെയുള്ളതിന് 2 ഡോക്ടർമാരുടെയും അഭിപ്രായം തേടണം. സ്ത്രീയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നു മെഡിക്കൽ ബോർഡ് സ്ഥിരീകരിക്കുന്ന ഗർഭം അലസിപ്പിക്കുന്നതിനു സമയപരിധി ബാധകമല്ല. ഗർഭഛിദ്രം നടത്തുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കും.

ENGLISH SUMMARY: ABORTION LAW PASSED

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.