June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ച് ശതമാനം ആരോഗ്യപ്രവര്‍ത്തകർ

By Janayugom Webdesk
May 30, 2020

രാജ്യത്ത്‌ ആകെ കോവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ച് ശതമാനം പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ട്. ഏപില്‍ 30 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലേയും (ഐസിഎംആര്‍) മറ്റ് സഹകരണസ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞന്‍മാര്‍ സംയുക്തമായി നടത്തിയ പഠനമാണ് ഇതു സംബന്ധിച്ച നിഗമനത്തിലെത്തിയത്.

ഐസിഎംആര്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 30 വരെ രാജ്യത്ത് സ്ഥിരീകരിച്ച 40,184 കോവിഡ് കേസുകളില്‍ 2,082 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൊത്തം രോഗികളുടെ 5.2 ശതമാനം. രോഗലക്ഷണങ്ങളുള്ളതോ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതോ ആയ വ്യക്തികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധയുണ്ടായത്.

ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് 19 ന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത് 947 പേരും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ 1,135 പേരുമാണ്. കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ച് ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഏജന്‍സി ആദ്യമായാണ് പഠനറിപ്പോര്‍ട്ട് പുറത്തു വിടുന്നത്. 2020 ജനുവരി 22 മുതല്‍ ഏപ്രില്‍ 30 വരെ 1,021,518 സാംപിളുകള്‍ പരിശോധിച്ചതില്‍ 3.9 ശതമാനം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെയുള്ളതിന്റെ 25.3 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ പകടിപ്പിക്കാത്തവരില്‍ നിന്നാണ് വൈറസ് പകര്‍ന്നിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ENGLISH SUMMARY: About five per cent of Covid’s con­firmed in the coun­try are health workers

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.