December 3, 2022 Saturday

Related news

December 3, 2022
December 3, 2022
December 2, 2022
December 2, 2022
December 2, 2022
December 1, 2022
November 28, 2022
November 26, 2022
November 24, 2022
November 24, 2022

പ്രതിസന്ധിയിലും കേരളം കുതിച്ചു; ആസൂത്രണ ബോർഡിന്റെ വിലയിരുത്തൽ

Janayugom Webdesk
April 17, 2021 11:36 am

പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിൻറെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം കേരളത്തെ സർവ മേഖലകളിലും വികസനത്തിൻറെ പാതയിലേക്ക് എത്തിക്കുകയായിരുന്നു. അസാധ്യമെന്നു തോന്നിയതെല്ലാം സാധ്യമാക്കി. സർക്കാർ കൊണ്ടു വന്ന അഞ്ച് മിഷനുകളുടെ പ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിൽ ഇന്നു കാണുന്ന സാമൂഹ്യ പുരോഗതിക്ക് നിധാനമായ 1957ലെ ആദ്യത്തെ കമ്മ്യൂണിസറ്റ് സർക്കാരിൻറെ പിന്തുടർച്ചയെന്നോണമാണ് അഞ്ചുവർഷത്തെ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിൻറെ പ്രവർത്തനങ്ങളും. 

നിരവധി പ്രതിസന്ധികളാണ് ഈ സർക്കാർ കഴിഞ്ഞ അഞ്ചു വർഷമായി നേരിട്ടത്. 20018ലെ സമാനതകളില്ലാത്ത മഹാപ്രളയം, റിപ്പ വൈറസിൻറെ വ്യാപനം. എന്നാൽ ഇതിനെയെല്ലാം ഇച്ഛാശക്തിയോടെയാണ് സർക്കാർ നേരിട്ടത്. മഹാപ്രളത്തിനുശേഷം ഒരു നവകേരള സൃഷ്ടി തന്നെയാണ് ഉണ്ടായത്. ഈ പ്രതിസന്ധി ഘട്ടങ്ങളില്ലെല്ലാം ജനങ്ങളെ നെഞ്ചോട് ചേർത്തു വെച്ച സർക്കിനെയാണ് കാണാൻ കഴിഞ്ഞത്. ലോക രാഷ്ടങ്ങളുടെ അംഗീകാരത്തിനുവരെ കേരളം പാത്രീഭൂതമായി. കോവിഡ് അടക്കം നിരവധി പ്രതിസന്ധികൾക്കിടയിലും അഞ്ചുവർഷം കേരളം കുതിക്കുകയായിരുന്നുവെന്ന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ വിലയിരുത്തൽ. ‘കേരള വികസന റിപ്പോർട്ട്: സംരംഭങ്ങൾ, നേട്ടങ്ങൾ, വെല്ലുവിളികൾ’ തലക്കെട്ടിൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രതിസന്ധികളെ കേരളം എങ്ങനെ അവസരമാക്കിയെന്ന് വിവരിക്കുന്നു. ഇതര സംസ്ഥാനങ്ങളെല്ലാം പ്രതിബന്ധങ്ങൾക്കുമുന്നിൽ പകച്ചപ്പോൾ, കേരളം ജനകീയ കൂട്ടായ്മയിൽ അതിനെയെല്ലാം മറികടന്നു. ജനകീയ ഇടപെടലിലൂടെ ക്ഷേമപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള പരീക്ഷണശാലയായി കേരളത്തെ രൂപപ്പെടുത്തിയെടുക്കാൻ സംസ്ഥാന സർക്കാരിനായതായി പഠനം വിലയിരുത്തി ഇതിലൂടെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക അവസ്ഥകൾ മാറ്റിമറിച്ചു. ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിൽ സമാനതകളില്ലാത്ത നേട്ടമാണ് കേരളം കൈവരിച്ചത്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരമൊരു ജനകീയ പങ്കാളിത്തം അവകാശപ്പെടാനില്ല. പൊതുസ്കൂൾ വിദ്യാഭ്യാസരീതികൾ അടിമുടി മാറി. 

വിദ്യാർഥികൾ സ്വകാര്യ സ്കൂൾ ഉപേക്ഷിച്ച് പൊതുസ്കൂളിലേക്കെത്തുന്നത് കേരളത്തിന്റെമാത്രം പ്രത്യേകതയായി. പൊതുആരോഗ്യമേഖല രോഗീസൗഹൃദമാക്കി. ഗുണമേന്മ ഉറപ്പാക്കി. ഭൗതിക അടിസ്ഥാന സൗകര്യ വികസനത്തിലും വൻമുന്നേറ്റമായി. വ്യവസായ, വിവര സാങ്കേതിക മേഖലയിലെ നയമാറ്റങ്ങൾ പുത്തൻ ദിശാരേഖയായി. തദ്ദേശ സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉയർന്നു. ഉപജീവനമാർഗവും തൊഴിലും സൃഷ്ടിക്കുന്നതിൽ വലിയ കുതിപ്പുണ്ടായി. സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിലും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും കേരളം മാതൃകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 13–-ാം പഞ്ചവത്സരപദ്ധതിയിൽ അനശ്ചിതത്വങ്ങളായിരുന്നു കേരളം നേരിട്ട ഏറ്റവുംവലിയ വെല്ലുവിളി. 2017ൽ ഓഖി, 2018ൽ മഹാപ്രളയം, 2019ൽ പ്രളയവും മണ്ണിടിച്ചിലും 2018ൽ നിപാ രോഗബാധ, ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരി തുടങ്ങിയവ മറികടക്കുക വലിയ വെല്ലുവിളിയായി. കേന്ദ്ര സർക്കാർ നയങ്ങളും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. നോട്ടുനിരോധനം, അവധാനതയില്ലാതെ നടപ്പാക്കിയ ചരക്കുസേവന നികുതി, ധനവിഭവ വിഹിതത്തിലെ കേന്ദ്ര സർക്കാരിന്റെ ശത്രുതാപരമായ നിലപാട്, ധന കമീഷന്റെ നിലപാടുകളിലെ അവ്യക്തതകൾ, കടമെടുപ്പുമായി ബന്ധപ്പെട്ട ഇടപെടലുകൾ, ചരക്കുസേവന നികുതി നഷ്ടപരിഹാര നിഷേധശ്രമങ്ങൾ തുടങ്ങിയവയോടെല്ലാം പടവെട്ടിയാണ് കേരളം മുന്നേറിയത്. പഞ്ചവത്സര പദ്ധതി നിലനിർത്തിയ ഏക സംസ്ഥാനവും കേരളമായി.
eng­lish sum­ma­ry; about The last five years of LDF government
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.