കോവിഡ് സ്ഥിതികരിച്ച മൂന്നോളം വ്യക്തികള്‍ എത്തിയത് നെടുങ്കണ്ടത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍

Web Desk

നെടുങ്കണ്ടം

Posted on September 17, 2020, 7:56 pm

കോവിഡ് സ്ഥിതികരിച്ച വ്യക്തികള്‍ നെടുങ്കണ്ടം ടൗണിലെ വ്യാപര സ്ഥാപനങ്ങളുമായും, വ്യക്തികളുമായും സമ്പര്‍ഗ്ഗം പുലര്‍ത്തിയതോടെ നെടുങ്കണ്ടം ആശങ്കയില്‍. ക്വറന്റൈന്‍ ലംഘിച്ച് വിവാഹ ചടങ്ങിന് പോയ ഫോട്ടോഗ്രാഫര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിതികരിച്ചിരുന്നു. ഇന്നലെ വന്ന പരിശോധന ഫലത്തില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളിലും ബാര്‍ബര്‍ ഷോപ്പിലും കയറുകയും ഒട്ടനവധി ആളുകളുമായി സമ്പര്‍ഗ്ഗം പുലര്‍ത്തിയ എക്‌സൈസ് ജീവനക്കാരനും കോവിഡ് സ്ഥിതികരിച്ചിരുന്നു.

രണ്ട് പച്ചക്കറി മൊത്ത കച്ചവട സ്ഥാപനങ്ങളിലും നിരവധി വ്യാപര സ്ഥാപനങ്ങളിലും കയറി പാമ്പാടുംപാറ സ്വദേശിക്കുമാണ് കോവിഡ് പോസീറ്റിവ് സ്ഥിതികരിച്ചത്. നെടുങ്കണ്ടത്ത് മത്സ്യവില്‍പ്പന നടത്തുന്ന വ്യക്തി മുസ്ലിം പള്ളിയില്‍ പോവുകയും സഹകരണ ബാങ്ക്, ചിക്കന്‍ സെന്റര്‍, തട്ടുകട എന്നിവിടങ്ങളില്‍ പോയിരുന്നതായാണ് മെഡിക്കല്‍ ഓഫീസര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ENGLISH SUMMARY:About three indi­vid­u­als vis­it­ed sev­er­al busi­ness estab­lish­ments dur­ing covid in Nedumkan­dam
You may also like this video