എബ്രഹാം ലിങ്കണ്‍

Web Desk
Posted on February 18, 2018, 6:49 pm

ബൈബിളിനെ, മനുഷ്യര്‍ക്ക് ദൈവം നല്‍കിയിട്ടുള്ള ഏറ്റവും നല്ല സമ്മാനമാണെന്ന് പറയാതിരിക്കുക വയ്യ. ലോകത്തിന് രക്ഷകന്‍ നല്‍കിയിട്ടുള്ള എല്ലാ നന്മകളും ഈ പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതില്ലായിരുന്നെങ്കില്‍ ശരിയേത്, തെറ്റേതെന്ന് നമ്മള്‍ അറിയുമായിരുന്നില്ല. ഇതുവരേയും ഇനിയുള്ള കാലത്തും മനുഷ്യപുരോഗതിക്ക് ഏറ്റവും അഭിലഷണീയമായിട്ടുള്ളതൊക്കെയും ഈ പുസ്തകത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. വിജയിക്കണമെന്നുള്ള നിങ്ങളുടെ സ്വന്തം ഇച്ഛാശക്തിയാണ് മറ്റെന്തിനെക്കാളും പ്രധാനമെന്ന് എപ്പോഴും ഓര്‍മിക്കുക.
എവിടെയാണ് നമ്മള്‍ നില്‍ക്കുന്നതെന്നും എവിടേക്കാണ് നമുക്ക് പോകേണ്ടതെന്നും നമ്മള്‍ അറിഞ്ഞിരുന്നെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് നമ്മള്‍ അറിഞ്ഞിരുന്നേനെ.
മിക്ക ആളുകളും തങ്ങള്‍ എത്രത്തോളം ആഗ്രഹിക്കുന്നുവോ അതനുസരിച്ച് അത്രത്തോളം സന്തോഷിക്കുന്നു. സ്വര്‍ഗത്തിലെ തിരഞ്ഞെടുക്കപ്പെട്ട അനുഗ്രഹങ്ങള്‍ക്ക് അവകാശികളായവരാണ് നാമെല്ലാം. പക്ഷേ, നമ്മള്‍ ദൈവത്തെ മറക്കുന്നു. നിരന്തരമായ വിജയങ്ങളില്‍ മതിമറന്ന് നമ്മള്‍ ആവശ്യത്തിലധികം സ്വയംപര്യാപ്തരായി. പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാനും അനുഗ്രഹങ്ങള്‍ സംരക്ഷിക്കപ്പെടാനും വേണ്ടി നമ്മെ സൃഷ്ടിച്ച ദൈവത്തോട് പ്രാര്‍ഥിക്കാന്‍ പോലും ദുരഭിമാനം അനുവദിക്കാത്ത സ്ഥിതിയായി.
സ്വഭാവം ഒരു വൃക്ഷം പോലെയും പ്രശസ്തി അതിന്റെ നിഴല്‍ പോലെയുമാണ്. മിതവ്യയത്തിന്റെ ശീലം നിരുത്സാഹപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ക്ക് സമൃദ്ധി നേടാനാവില്ല. ശക്തരെ ദുര്‍ബലരാക്കിക്കൊണ്ട് നിങ്ങള്‍ക്ക് ദുര്‍ബലരെ ശക്തരാക്കാനാവില്ല. കടം വാങ്ങിയ പണംകൊണ്ട് ഭദ്രമായ സുരക്ഷയുണ്ടാക്കാനാവില്ല. സമ്പാദിക്കുന്നതിലേറെ ചെലവു ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് ധൈര്യവും സത്‌സ്വഭാവവും കെട്ടിപ്പടുക്കാനാവില്ല. മനുഷ്യന്‍ സ്വയം ചെയ്യേണ്ടതും ചെയ്യാന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ അവര്‍ക്കുവേണ്ടി ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് ധൈര്യവും സത്‌സ്വഭാവവും കെട്ടിപ്പടുക്കാനാവില്ല. മനുഷ്യന്‍ സ്വയം ചെയ്യേണ്ടതും ചെയ്യാന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ അവര്‍ക്കുവേണ്ടി ചെയ്തുകൊണ്ട് നിങ്ങള്‍ക്കവരെ ശാശ്വതമായി സഹായിക്കാനാവില്ല.

സമ്പാ: മഞ്ജുഷ വി എല്‍
ശാസ്തമംഗലം