പി പി ചെറിയാന്‍

ഡാളസ്

March 04, 2020, 4:27 pm

എബ്രഹാം തെക്കേമുറിയുടെ ‘പറുദീസയിലെ യാത്രക്കാര്‍’ രജതജൂബിലി ആഘോഷിക്കുന്നു 

Janayugom Online

അമേരിക്കന്‍ മലയാള സാഹിത്യത്തിനു ഊടും പാവുമേകിയ പ്രശസ്ത സാഹിത്യകാരന്‍ എബ്രഹാം തെക്കേമുറിയുടെ അമേരിക്കന്‍ ജീവിതത്തിന് നാല്പതു വര്‍ഷങ്ങള്‍. അദ്ദേഹത്തിന്റെ ആദ്യനോവല്‍ ‘പറുദീസയിലെ യാത്രക്കാര്‍ ‘രജതജൂബിലി ആഘോഷിക്കുകയാണ്. ഇന്ത്യ പ്രസ് ഓഫ് നോര്‍ത്ത് ടെക്‌സസാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗാര്‍ലണ്ടിലുള്ള ഇന്ത്യ ഗാര്‍ഡന്‍സ് റെസ്‌റ്റോറന്റില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് അഞ്ചു മണിക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിലാണ് പരിപാടികള്‍.

എബ്രഹാം തെക്കേമുറി

അമേരിക്കയിലെ ആദ്യകാല പത്രപ്രവര്‍ത്തകന്‍, സംഘടനകളുടെ സംഘാടകരില്‍ പ്രഥമസ്ഥാനം. കൂടാതെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ മുന്‍കൈ. ആദ്യ കാല പ്രസിദ്ധീകരണങ്ങളായ ഉപാസന-81, ആരാധന-84, ആദ്യനോവല്‍ പറുദീസയിലെ യാത്രക്കാര്‍. സാമുദായിക തലങ്ങളില്‍ മുന്‍പന്തിയില്‍. 92 ഇടവക വൈസ് പ്രസിഡന്റ്. ലുണാപ്പള്ളി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം. 83 കൈരളി എഡിറ്റര്‍. കേരള അസോസിയേഷന്‍ വളര്‍ച്ചയില്‍ മുഖ്യ പ്രവര്‍ത്തകന്‍.

ഫൊക്കാന, വേള്‍ഡ് മലയാളി, ഫോമാ ആരംഭകാല പങ്കാളിത്തം. കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ സ്ഥാപകമാരില്‍ പ്രധാനി. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന )യുടെ സഹചാരിയും സ്ഥാപകനേതാവും. അമേരിക്കയില്‍ മലയാള അക്ഷരം ആദ്യമായി ടൈപ്പ്‌റൈറ്ററിലൂടെ പ്രദര്‍ശിപ്പിച്ച വ്യക്തി. മലയാളി കുടിയേറ്റത്തിന്റെ കഥാകാരന്‍. സമൂഹത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി ജീവിതസമയം ചിലവിട്ട, പ്രവാസത്തിലെ മലയാളത്തിന്റെ പെരുംന്തച്ചന്‍.

അമേരിക്കന്‍ മലയാളകുടിയേറ്റത്തിന്റെ കഥാകാരന്‍ നാലു പതിറ്റാണ്ടിന്റെ കഥ പറയുന്നു. പറുദീസയിലെ യാത്രക്കാര്‍, ഗ്രീന്‍കാര്‍ഡ്, സ്വര്‍ണ്ണക്കുരിശ്, എന്നീ നോവലുകളും ശൂന്യമാക്കുന്ന മ്ലേച്ഛത, സ്വര്‍ഗത്തിലേക്കുള്ള വഴിയോരകാഴ്ചകള്‍ എന്നിവയാണ് എബ്രഹാം തെക്കേമുറിയുടെ പ്രധാന കൃതികള്‍.

ഐപിസി ഓഫ് നോര്‍ത്ത് ടെക്‌സാസ് സ്ഥാപക പ്രസിഡന്റ് കൂടിയായ എബ്രഹാം തെക്കേമുറിയുടെ ആദരിക്കല്‍ ചടങ്ങുകള്‍ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ഐപിസി ഓഫ് നോര്‍ത്ത് ടെക്‌സാസ് ജനറല്‍ സെക്രട്ടറി പി പി ചെറിയാന്‍ അറിയിച്ചു.

Eng­lish Sum­ma­ry; Abra­ham Thekke­muri parudeesay­ile yathrakkar 25 years celebration

YOU MAY ALSO LIKE THIS VIDEO