സംസ്ഥാനത്ത് വാക്സിന് നല്കുന്നതില് വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന നല്കാന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനം വില കൊടുത്ത് വാങ്ങിയ വാക്സിന് ഇവര്‍ക്ക് നല്‍കും.വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഷീല്‍ഡ് ആണ് നല്‍കുന്നത്.
വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് പോകേണ്ടവര്‍ക്ക് വാക്സീന് എടുക്കേണ്ട ഇടവേളയിലും ഇളവ് നല്‍കിയിട്ടുണ്ട്. 12 ആഴ്ച കഴിഞ്ഞ രണ്ടാം ഡോസ് എന്നതില്‍ നിന്ന് നാല് മുതല്‍ ആറ് ആഴ്ച കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് കൊവിഷീല്‍ഡ് നല്‍കാനാണ് തീരുമാനം. ഇളവ് ലഭിക്കാനായി വിസ, അഡ്മിഷന് — തൊഴില്‍ രേഖകള്‍ ഹാജരാക്കണം.വിദേശത്ത് പോകേണ്ടവര്‍ക്ക് വാക്സീന് സര്‍ട്ടിഫിക്കറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ നല്‍കും.
English Summary : abroad working people and students prioritised in vaccine distribution
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.