വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നന്നവർ ഏഴു ദിവസം സർക്കാർ ഒരുക്കുന്ന ക്വാറന്റെെനിൽ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏഴു ദിവസത്തെ ക്വാറന്റിൽ കഴിഞ്ഞതിന് ശേഷം പിസിആർ ടെസ്റ്റ് നടത്തും. ടെസ്റ്റ് നെഗറ്റീവാണെങ്കിൽ വീടുകളിലേക്ക് പറഞ്ഞയക്കുമെന്നും പോസ്റ്റീവാണെങ്കിൽ ആശുപത്രിയിൽ ചികിത്സയ്ക്കായി വിടും. ടെസ്റ്റ് നെഗറ്റീവായവർ വീടുകളിലും ഏഴു ദിവസം ക്വാറന്റെെനിൽ കഴിയണം.
വിദേശത്തു നിന്ന് മടങ്ങുന്നവരെ അവിടെവെച്ച് തന്നെ പരിശോധിക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇറ്റലിയിലും ഇറാനിലും കുടുങ്ങിയവരെ മടക്കിയെത്തിക്കുമ്പോൾ വിമാനത്തിൽ ആരോഗ്യപ്രവർത്തകരെ അയച്ചിരുന്നു. ഈ രീതി തുടരണമെന്നും ആവശ്യപ്പെട്ടു. പരിശോധനയ്ക്കായി രണ്ടു ലക്ഷം ആന്റിബോഡി ടെസ്റ്റിന് സംസ്ഥാനം ഓർഡർ നൽകി. യുഎഇ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്ന് കപ്പലിലും പ്രവാസികളെ എത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി തുറമുഖത്ത് ആവശ്യമായ സജ്ജീകരങ്ങളും ചെയ്തിരിക്കും. ഇതിനായി 2.5 ലക്ഷം കിടക്കകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ENGLISH SUMMARY: abroders stay in govt quarantine
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.