Friday
15 Nov 2019

അമ്മയോടൊപ്പം താമസിച്ച് വന്ന സുഹൃത്തിന്റെ പീഡനത്തിനിരയായ 13 കാരിക്ക് ഒടുവിൽ കോടതിയുടെ നീതി

By: Web Desk | Tuesday 18 June 2019 7:09 PM IST


കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിനെ കോടതി 10 വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വെള്ളരിക്കുണ്ട് കാറളത്തെ പ്രസാദ് നാരായണനെ (30)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (1) കോടതി ജഡ്ജി പി.എസ്. ശശികുമാര്‍ ശിക്ഷിച്ചത്.

father rape daughter,

ഇന്ത്യന്‍ ശിക്ഷാ നിയമം 376 (2എഫ്) വകുപ്പ് പ്രകാരമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം അധികതടവ് അനുഭവിച്ചാല്‍ മതി. പിഴയടച്ചാല്‍ തുക പരാതിക്കാരിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 13 കാരിയുടെ പരാതി പ്രകാരമാണ് പ്രസാദിനെതിരെ പൊലീസ് കേസെടുത്തിരുന്നത്.

പെണ്‍കുട്ടിയുടെ അമ്മയ്‌ക്കൊപ്പം പ്രസാദ് താമസിച്ചുവരികയായിരുന്നു. 2016 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം പുലര്‍ച്ചെ 4 മണിയോടെ വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രസാദ് പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

Related News