23 April 2024, Tuesday

Related news

April 8, 2024
November 25, 2023
October 22, 2023
April 16, 2023
March 16, 2023
February 22, 2023
October 16, 2022
October 14, 2022
September 3, 2022
August 27, 2022

ഏറ്റവും വാസയോഗ്യമായ നഗരങ്ങളായി അബുദാബിയും ദുബൈയും

Janayugom Webdesk
June 26, 2022 11:53 am

മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്കയിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളായി അബുദാബിയും ദുബൈയും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഈ നേട്ടം. ഇകണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റിന്റെ ആഗോള സര്‍വേയിലാണ് വാസയോഗ്യമായ നഗരങ്ങളെ തിരഞ്ഞെടുത്തത്. 173 നഗരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. സ്ഥിരത, സംസ്‌കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ആരോഗ്യ പരിചരണം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചായിരുന്നു സര്‍വേ.

ആഗോള റാങ്കിങ് പ്രകാരം അബുദാബിക്ക് 77, ദുബൈക്ക് 79 ആണ് റാങ്ക്. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2021ല്‍ വിയന്ന പട്ടികയില്‍ 12ാം സ്ഥാനത്തായിരുന്നു. കോവിഡ് വ്യാപനം മൂലം മ്യൂസിയങ്ങളും റെസ്റ്റാറന്റുകളും അടച്ചിട്ടതായിരുന്നു 2021ല്‍ വിയന്നയ്ക്ക് തിരിച്ചടിയായത്. 2018ലും 2019ലും വിയന്ന തന്നെയായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പട്ടികയിലെ ആദ്യ പത്തു സ്ഥാനങ്ങളിലേറെയും യൂറോപ്യന്‍ നഗരങ്ങളാണ് കൈയടക്കിയത്.

ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലാന്റ്, ജര്‍മനി, നെതര്‍ലന്റ്സ് എന്നിവയാണ് വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയിലിടം പിടിച്ച ആറു നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍. സിറിയയിലെ ദമാസ്‌കസ് ആണ് വാസയോഗ്യതയില്‍ ഏറ്റവും പിന്നിലുള്ള നഗരം. ആഭ്യന്തര യുദ്ധക്കെടുതികളാണ് ദമാസ്‌കസിന്റെ മോശം പ്രകടനത്തിനു കാരണം.

Eng­lish sum­ma­ry; Abu Dhabi and Dubai are the most liv­able cities

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.