വീണ്ടും മലയാളിക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം, ലഭിച്ചത് ഏകദേശം 29 കോടി രൂപ

Web Desk
Posted on November 04, 2019, 11:03 am

അബുദാബി: വീണ്ടും മലയാളിയെ നേടി ഭാഗ്യദേവതയുടെ സമ്മാനം. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം മലയാളിക്ക് തന്നെ. മലയാളിയായ ശ്രീനു ശ്രീധരൻ നായർക്കാണ് ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിർഹം (ഏകദേശം 28.87 കോടി ഇന്ത്യൻ രൂപ) ലഭിച്ചത്.

ഓൺലൈനായി എടുത്ത 098165 നമ്പർ ടിക്കറ്റിനാണ് നറുക്ക് വീണത്. സംഘാടകർ വിജയിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. അതേസമയം ബിഗ് ടിക്കറ്റിന്റെ ബമ്പർ നറുക്കെടുപ്പിൽ പത്തിൽ പത്തും ഇന്ത്യക്കാർക്ക് തന്നെയാണ് സമ്മാനം.

രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിർഹത്തിന് സാക്കിർ ഖാൻ അർഹനായി. മൂന്നാം സമ്മാനം സിദിഖ് ഒതിയോരത്തും നാലും അഞ്ചും സമ്മാനങ്ങൾ യഥാക്രമം അബ്ദുൽ റഷീദ് കോടാലിയിൽ, രാജീവ് രാജൻ എന്നിവരും നേടി.