Monday
25 Mar 2019

മധ്യപൂര്‍വദേശത്തെ ആദ്യത്തെ സമ്പൂര്‍ണ ഇലക്‌ട്രിക് ബസ് യാത്രതുടങ്ങി

By: Web Desk | Wednesday 9 January 2019 6:09 PM IST


അബുദാബിയില്‍ മധ്യപൂര്‍വദേശത്തെ ആദ്യത്തെ സമ്പൂര്‍ണ ഇലക്‌ട്രിക് ബസ് സേവനം ആരംഭിച്ചു. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ഇലക്‌ട്രിക് ബസില്‍ മാര്‍ച്ചു വരെ സൗജന്യമായി യാത്ര ചെയ്യാം.

മസ്ദാര്‍, അബുദാബി ഗതാഗത വിഭാഗം, ഹാഫിലാത് ഇന്‍ഡസ്ട്രീസ് എല്‍എല്‍സി, സീമന്‍സ് മിഡില്‍ ഈസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിസ്ഥിതി സൗഹൃദ ബസ് യാഥാര്‍ഥ്യമാക്കിയത്.

മരുഭൂമിയില്‍ ഇലക്ട്രിക്കല്‍ വാഹനത്തിന്റെ പ്രധാനവെല്ലുവിളിയായ കടുത്തചൂടിനെയും ഹ്യുമിഡിറ്റിയെയും മറികടക്കുന്ന അന്തരീക്ഷം പ്രദാനംചെയ്യാന്‍ ബസിനുകഴിയും. ഒറ്റചാര്‍ജ്ജിംങില്‍ 150 കിലോമീറ്റര്‍ ദൂരംപോകുന്ന ബസിന്റെ സഹായകപ്രവര്‍ത്തനങ്ങള്‍ക്ക് സോളാര്‍ വൈദ്യുതിയും ഉപയോഗപ്പെടുത്തുന്നു. 30യാത്രക്കാര്‍ക്ക് ഒരേ സമയം യാത്രചെയ്യാം.