20 April 2024, Saturday

Related news

April 18, 2024
March 23, 2024
February 29, 2024
February 22, 2024
January 25, 2024
January 13, 2024
October 5, 2023
October 2, 2023
September 21, 2023
September 11, 2023

അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; പ്രതിപക്ഷം രാഷ്ട്രപതിക്ക് കത്തയച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
July 26, 2022 8:48 pm

രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുന്നതിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ മോഡി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് പ്രതിപക്ഷം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു. വിലക്കയറ്റവും ജിഎസ്ടി വര്‍ധനയും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശി തുടരുകയാണ്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സിപിഐ, സിപിഐ(എം), ആര്‍ജെഡി, എഎപി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്തില്‍ പറയുന്നു.
പേടിയും പക്ഷാപാതപരവുമല്ലാതെ നിയമങ്ങള്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നത് പോലെ എതിരാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന് നിയമം ദുരുപയോഗം ചെയ്യരുതെന്നും കത്തില്‍ പറയുന്നു.

Eng­lish Sum­ma­ry: abus­ing inves­tiga­tive agen­cies; The oppo­si­tion has sent a let­ter to the President

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.