തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളും ഡിഎംകെ നേതാവുമായ കനിമൊഴി എം പി ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ബിജെപി ദേശിയ സെക്രട്ടറി എച്ച് രാജക്ക് 6 മാസം തടവ് ശിക്ഷ. ചെന്നൈ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയാണെന്നായിരുന്നു എച്ച് രാജയുടെ പരാമർശം. രാജയുടെ ട്വീറ്റിനെ തുടർന്ന് തമിഴ്‌നാട്ടില്‍ വിവാദം പുകഞ്ഞിരുന്നു.
മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാലിനെ പിന്തുണച്ച് രാജ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് കനിമൊഴിയെ അവിഹിത സന്തതി എന്ന് വിശേഷിപ്പിച്ചത്. ‘ഗവര്‍ണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ അവിഹിത സന്തതിയെ രാജ്യസഭാ എം പിയാക്കിയ നേതാവിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമോ? ഇല്ല അവര്‍ ചോദിക്കില്ല. ചിദംബരം ഉദയകുമാറിന്റെയും അണ്ണാനഗര്‍ രമേഷിന്റെയും പേരമ്പാലൂര്‍ സാദിഖ് ബാദ്ഷായുടെയും ഓര്‍മകള്‍ മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തും’- എന്നായിരുന്നു എച്ച് രാജ തമിഴില്‍ ട്വീറ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.