Web Desk

January 05, 2020, 7:04 pm

ജെഎൻയു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എബിവിപി ആക്രമണം

Janayugom Online

ന്യൂഡൽഹി : ജവഹര്‍ലാൽ നെഹ്റു സ‍ര്‍വ്വകലാശാലയിൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എബിവിപി ആക്രമണം. വിവിധ ആവശ്യങ്ങളുന്നയിച്ച് സ‍ര്‍വ്വകാലശാലയിൽ സമരം തുടരുന്ന ഇടതുവിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ആരോപണം. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപത്താണ് സംഘര്‍ഷം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പസിനകത്ത് പൊലീസ് കാവൽ ഏര്‍പ്പെടുത്തി.

Eng­lish sum­ma­ry: Abvp attack in jnu campus

‘you may also like this video’