വാരാണസി: വാരണാസിയിലെ സമ്പൂര്ണനാഥ് സംസ്കൃത സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും നഷ്ടപ്പെട്ട് എബിവിപി. ബിജെപിയുടെ കോട്ടയായ വാരണാസിയില്‍ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിക്കുണ്ടായിരിക്കുന്ന തിരിച്ചടി ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരിക്കുകയാണ്. 50.82 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 1950 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷയോടെയാണ് വിദ്യാര്‍ത്ഥികളെ അധികൃതര്‍ വീട്ടിലെത്തിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിജയാഹ്ലാദ റാലി ഒഴിവാക്കണമെന്ന് വൈസ് ചാന്‍സല്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ത്ഥിച്ചു.
English summary: ABVP loss all seats in Varanasi Sanskrit university election
YOU MAY ALSO LIKE THIS VIDEO